താനൂർ: കർഷക സമരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടും കർഷക വഞ്ചനയ്ക്കും വിലക്കയറ്റത്തിനുമെതിരെ താനൂർ മണ്ഡലം അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വൈലത്തൂർ ആദൃശ്ശേരി പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.
സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സെയ്തലവി കർഷക ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദേവദാസ് തറാൽ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.പി സുബ്രഹ്മണ്യൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എറഞ്ചേരി ഉണ്ണി, പി.എസ് സഹദേവൻ, പി.വി കൃഷ്ണൻ, ടി. ആഷിഖ്, കെ. രാജീവ്, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ് സനുജ, പ്രജീഷ് കുമാർ, മൂസക്കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |