തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 'എന്റ മരങ്ങൾ' പദ്ധതി പ്രൊ വൈസ് ചാൻസിലർഡോ.എം. നാസർ ഉദ്ഘാടനം ചെയ്തു. ഒരു മാസം കൊണ്ട് നാനൂറിലധികം തൈകളാണ് കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരൻ, അഡ്വ.ടോം. കെ. തോമസ്, ഫിനാൻസ് ഓഫീസർ കെ. ജുഗൽ കിഷോർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. പി. ശിവദാസൻ, ഡോ.ജോസ്. ടി. പുത്തൂർ, ഡോ. എ.കെ. പ്രദീപ്, ഡോ. സന്തോഷ് നമ്പി, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ടി.എൽ. സോണി, ഡോ. ഹരികുമാരൻ തമ്പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |