പുഴക്കാട്ടിരി: ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചൻ ഉമ്മു കുൽസു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പട്ടുകുത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ മൂസ കുട്ടി മാസ്റ്റർ, ഖദീജ ബീവി, ബ്ലോക്ക് മെമ്പർമാരായ ആസ്മാബി, ബിന്ദു കണ്ണൻ, വാർഡ് മെമ്പർമാരായ ശശിമേനോൻ, സുഹറ ടീച്ചർ, പഞ്ചായത്ത്സെക്രട്ടറി, പഞ്ചായത്ത് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഒമ്പതാം വാർഡിൽ കുടിവെള്ള ടാങ്ക് നിർമ്മിക്കുന്നതിനു് സൗജന്യമായി സ്ഥലം നൽകിയ ചാണ്ടി ഫിലിപ്പ്, ബീക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |