SignIn
Kerala Kaumudi Online
Saturday, 27 April 2024 8.10 AM IST

മങ്കടയിൽ തെരുവ് നായ് ശല്യം രൂക്ഷം; ജനം ഭീതിയിൽ

s
കഴിഞ്ഞ ദിവസം മങ്കട കർക്കിടകത്ത് തെരുവുനായകൾ കടിച്ചു കൊന്ന കോഴികൾ.

പെരിന്തൽമണ്ണ: മങ്കട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം രൂക്ഷമായതിനാൽ ജനം ഭീതിയിൽ.
ആട്, കോഴി തുടങ്ങിയ നിരവധി വളർത്തുമൃഗങ്ങളെ ഇതിനോടകം തെരുവുനായ്ക്കൾ കടിച്ചു കൊന്നിട്ടുണ്ട്. കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും
ഇവ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കർക്കിടകത്ത് കൂട്ടപ്പുലാൻ ഉസ്മാന്റെ 40 കോഴികളെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. കമ്പിക്കൂട് തകർത്താണ് കോഴികളെ കൊന്നു തിന്നത്. കഴിഞ്ഞ വർഷം അരിപ്ര, മങ്കട എന്നിവിടങ്ങളിൽ കുട്ടികളെ തെരുവുനായ കടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കൂട്ടിൽ, മങ്കട, പാലക്കതടം, വെള്ളില, ചേരിയം തുടങ്ങിയ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇവയുടെ ശല്യം ഇല്ലാതാക്കാൻ
ഉടൻ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ നായ്ക്കളെ വന്ധ്യകരണം നടത്തുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിയുകയാണ് പഞ്ചായത്ത് അധികൃത‌ർ..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.