തിരൂർ: ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊന്നാനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരൂർ സ്പെഷൽ ഫസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സി.ആർ. ദിനേശ് പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന പി.ജി അനൂപാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ മാജിദ അബ്ദുൾ മജീദ്, അയിഷ പി ജമാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |