പൊന്നാനി: ഗുഡ് ഹോപ്പ് സ്വിമ്മിംഗ് ബ്രോസ് പൊന്നാനിയുടെ കുടുംബ സംഗമം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. മന:ശാസ്ത്ര വിദഗ്ദൻ ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഗുഡ് ഹോപ്പ് പ്രസിഡന്റ് ഇ.വി നാസർ അദ്ധ്യക്ഷത വഹിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത്, തിരൂർ ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം മുഹമ്മദ് കോയയെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഹൃഷികേഷ് കുമാർ, മാദ്ധ്യമ പ്രവർത്തകൻ കെ.വി നദീർ, വി.പി ഗംഗാധരൻ, മൊയ്തീൻ കുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ നാലകത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |