SignIn
Kerala Kaumudi Online
Friday, 26 April 2024 7.52 AM IST

കളഞ്ഞുകിട്ടിയ പണവും രേഖകളും തിരിച്ചുനൽകി വിദ്യാർത്ഥി

help

തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകി വിദ്യാർത്ഥി മാതൃകയായി. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവിൽ താമസിക്കുന്ന കാരാംകുണ്ടിൽ അബ്ദുൽമജീദ് ഖൈറുന്നിസ ദമ്പതികളുടെ മകൻ അർഷദാണ്(16) ചെമ്മാട് നിന്നും വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളും തിരുവനന്തപുരത്ത് ജോലിചെയ്യുന്ന മാദ്ധ്യമപ്രവർത്തകനും ഫറോക്ക് സ്വദേശിയുമായ കളത്തിങ്ങൽ അബ്ദുറസാഖിന് തിരിച്ചു നൽകിയത്. അബ്ദുറസാഖ് ചില ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ചെമ്മാട് എത്തിയിരുന്നു. ഈ സമയത്താണ് പണവും രേഖകളുമടങ്ങിയ പഴ്സ് കളഞ്ഞുപോയത്. ഇത് വീണുകിട്ടിയ അർഷദ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പഴ്സിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അബ്ദുറസാഖിനെ വിളിക്കുകയും പണവും രേഖകളും കൈമാറുകയും ചെയ്തു. എടരിക്കോട് പി.കെ.എം.എം.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അർഷദ്. അർഷദിന് അബ്ദുറസാഖ് സമ്മാനം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.