തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി എം.എൽ.എ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രൊജക്ടിന്റെ പ്രഖ്യാപനം ശനിയാഴ്ച്ച നടക്കുമെന്ന് കെ.പി.എ മജീദ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നാളെ പി.എസ്.എം.ഒ കോളേജിൽ നടക്കുന്ന പരിപാടിയിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ക്ലാസെടുക്കും. കെ.വി റാബിയയും ചടങ്ങിൽ സംബന്ധിക്കും. മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസുകാരെ ചടങ്ങിൽ ആദരിക്കും. സമഗ്ര വിദ്യാഭ്യാസ പാക്കേജിന് ഉയരെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ ഹനീഫ പുതുപറമ്പ്, അഹമ്മദ് സാജു, ഷരീഫ് വടക്കയിൽ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |