തിരുരങ്ങാടി: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച പന്ത്രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായി. വേങ്ങര നൊട്ടപ്പുറ കണ്ണാട്ടിപ്പടി സ്വദേശി അനിലിനെയാണ് (42) വേങ്ങര പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ടീമും ചേർന്ന് വേങ്ങര ഗാന്ധിക്കുന്ന് കോളനിയിലെ ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയത്. ഇയാൾക്കെതിരെ വേങ്ങര, മലപ്പുറം പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുള്ളതായി എസ്.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |