നിലമ്പൂർ: നിലമ്പൂരിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടി.എൻ. ഭരതൻ അനുസ്മരണ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ബിജു എം.സാമവേൽ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സി.വാസുദേവൻ, കെ.പ്രഭാകരൻ, സി.കെ. കുഞ്ഞിമുഹമ്മദ്, ഡോ.ഗീതാകുമാരി, ടി.കെ.അശോക് കുമാർ, എസ്.രശ്മിൽനാഥ്, ബി.രതീഷ്, കെ.സി.വേലായുധൻ, കെ.പ്രേംനാഥ്, സുധീഷ് ഉപ്പട, എം.കെ.വിജയനാരായണൻ, ജനീഷ് ഏനാന്തി, വി.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |