എടപ്പാൾ: വട്ടംകുളം സി.പി.എൻ യു.പി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വിവിധയിനം പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു. പ്രധാനാദ്ധ്യാപിക സി.ലളിത ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ്'എം.എ നവാബ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഭീമൻ പൂക്കളം നിർമ്മിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ അടക്കമുള്ള ജനപ്രതിനിധികൾ, പി.ടി.എ, എം.ടി.എ അംഗങ്ങൾ, നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങി 1500ഓളം പേർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |