വണ്ടൂർ: ഹരിത കർമ്മ സേനാംഗങ്ങളുടെ ബ്ലോക്ക് തല സംഗമം വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളി എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഘങ്ങളെ ആദരിക്കുന്നതിനും ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രശ്നങ്ങളും അവതരിക്കുന്നതിനുമാണ് സംഗമം നടത്തിയത്. ആറ് പഞ്ചായത്തുകളിൽ നിന്നുള്ള സേനാംഗങ്ങൾ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിദ മുഹമ്മദ്, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീനിവാസൻ , ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ സാജിത, ബി.ഡി.ഒ വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |