എടപ്പാൾ: പോഷക മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ് പൊന്നാനി പ്രോജക്ടിന്റെ നേതൃത്വത്തിൽ കാലടി ഗ്രാമപഞ്ചായത്തിൽ പോഷകമേള സംഘടിപ്പിച്ചു. പ്രസിഡന്റ് അസലം.കെ .തിരുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ജി.ജിൻസി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി. എസ് സൂപ്പർവൈസർ പി.രജനി, കെ.കെ.ആനന്ദൻ, റംസീന ഷാനൂബ്, എം.ജയശ്രീ, സുരേഷ് പനക്കൽ, കെ.ജി.ബാബു, എ.ലെനിൻ, ബഷീർ തുറയാറ്റിൽ, എം.രജിത, കെ.ബൽക്കീസ്, പി.എം.ഷാജി പ്രസംഗിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ നേതൃത്വം നൽകി. വാഴ കിഴങ്ങ് പരിപ്പ് ഉപ്പേരി, ക്യാരറ്റ് ഹൽവ, പഴപ്രഥമൻ, അമൃതംപൊടി ഷെയ്ക്ക്, രാഗി പായസം, ചെറുപയർ ലഡു, ഉഴുന്ന് മുരിങ്ങയില ദോശ, ബീറ്റ്റൂട്ട് അച്ചാർ, ചക്ക പായസം, രാഗിവട അപ്പം, ഉണ്ണിതണ്ടു തോരൻ, പപ്പായ തോരൻ, അമൃതം ഉപ്പുമാവ്, ക്യാരറ്റ് അപ്പം, തുടങ്ങിയ വിഭവങ്ങളുടെ പ്രദർശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |