പെരിന്തൽമണ്ണ: മലപ്പുറം സഹോദയ ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള സർഗോത്സവം സ്റ്റേജിതര മത്സരങ്ങൾ ഇന്നും നാളെയുമായി പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്കൂളിൽ നടക്കും. രാവിലെ 9.30 ന് മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. മലപ്പുറം സഹോദയ ജില്ലാ പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി മുഖ്യാതിഥിയായിരിക്കും. എം.അബ്ദുൾ നാസർ, പി.ഹരിദാസ്, സി.കെ ഹൗസത്ത്, ജൗഹർ ഖാൻ എന്നിവർ സന്നിഹിതരാവും. മൊത്തം എട്ട് വേദികളിലായി 60 ഇനങ്ങളിൽ ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |