പെരിന്തൽമണ്ണ: മങ്കട ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. അസ്ഗർഅലിയുടെ അദ്ധ്യക്ഷതയിൽ സിവിൽ സർവീസ് ദേശീയ നീന്തൽ താരം നിലോഫർ ഇരുമ്പുഴി നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ,ഷെരീഫ് ചൂണ്ടയിൽ, അബ്ബാസ് അലി പൊട്ടങ്ങൽ, റുമൈസ കുന്നത്ത് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |