വളാഞ്ചേരി : മുനിസിപ്പാലിറ്റിയിൽ നിന്നുമുള്ള തത്സമയ അറിയിപ്പുകളും വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും സേവനങ്ങളും മൊബൈൽ ആപ്പിലൂടെ ഇനി മുതൽ ജനങ്ങളുടെ വിരൽത്തുമ്പിൽ.
GoK Direct മൊബൈൽ ആപ്പിലൂടെയാണ് സേവനങ്ങൾ തത്സമയം ജനങ്ങളുടെ കൈയിലെത്തുക. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭിക്കും. ആപ്പിൽ വളാഞ്ചേരി പോസ്റ്റൽ പിൻകോഡായ 676552 എന്റർ ചെയ്ത് ജോയിൻ ചെയ്താൽ വിവരങ്ങൾ ലഭ്യമാവും. കേരള സ്റ്റാർട്ടപ് മിഷന്റെ അംഗീകാരമുള്ള സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് നൂതന സാങ്കേതിക പദ്ധതിക്ക് തുടക്കം കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |