കോട്ടയ്ക്കൽ: ഇംഗ്ലീഷ് ഭാഷാ പഠനം കാര്യക്ഷമമാക്കാനും സി.ബി.എസ്.ഇ നിഷ്കർഷിച്ച ആധുനിക ഇംഗ്ലീഷ് ഭാഷാ പഠന രീതികൾ വിദ്യാർത്ഥികളിൽ എത്തിക്കാനും സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് ഫെസ്റ്റ് ലിൻക്വ ഫാന്റ കോട്ടയ്ക്കൽ പുതുപറമ്പ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്നും 1500 ൽ പരം വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം.എ. സാജിത ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |