വേങ്ങര : ഊരകം കല്ലേങ്ങൽപടി അംഗനവാടിക്ക് കീഴിൽ വിവിധ മത്സര വിജയികളെ അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകുകയും ചെയ്തു.
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും സ്കൂൾ ശാസ്ത്രോത്സവത്തിലും വിജയികളായ അൽ റുമൈസാൻ, പി.കെ. അലിഫ് മുഹമ്മദ് , ആർ. രഞ്ജിഷ് , കെ. യൂസുഫ് റിഷാൻ , സവിൻ കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ഊരകം ഗ്രാമപഞ്ചായത്ത് മെമ്പർ സമീറ മുതവോറൻ ഉദ്ഘാടനം ചെയ്തു.
പി.കെ. നാസർ, കെ. എ. ജലീൽ, സി. മാലതി, എൻ.ടി. ഹനീഫ , പി.കെ. അബ്ദു പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |