പെരിന്തൽമണ്ണ: ഓയിസ്ക പെരിന്തൽമണ്ണയിൽ നടത്തിയ ഊർജ്ജ സംരക്ഷണ റാലി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി സി. ഡി. എസ്, ഐ, സി, ഡി, എസ് അംഗങ്ങളും ഓയിസ്ക പ്രതിനിധികളും പങ്കെടുത്തു. ഓയിസ്ക മലപ്പുറം ജില്ല സെക്രട്ടറി ഡോ. പി. കൃഷ്ണദാസ് , അലി അബ്ദുള്ള, ഓയിസ്ക പ്രതിനിധികളായ വേലായുധൻ പുത്തൂർ, മുഹമ്മദ് അഷ്റഫ്, സി.പി രാമദാസ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണ, കെ.ആർ. രവി, ഓയിസ്ക പെരിന്തൽമണ്ണ ചാപ്റ്റർ സെക്രട്ടറി യൂനുസ് കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |