SignIn
Kerala Kaumudi Online
Saturday, 27 April 2024 6.47 PM IST

പ്രാദേശിക ചരിത്രത്തിന്റെ പാദമുദ്രകൾ തേടി പൂന്താനം ഇല്ലത്തിൽ വിദ്യാർത്ഥികൾ 

d

പെരിന്തൽമണ്ണ: പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി കുട്ടി ചരിത്ര രചയിതാക്കൾ പെരിന്തൽമണ്ണയിലെ ചരിത്രസ്മാരകങ്ങൾ സന്ദർശിച്ചു. 600ലധികം പഴക്കമുളള ഇല്ലത്തിന്റെ ചരിത്രം കവിയും നാടകകൃത്തുമായ സി. വാസുദേവന്റെ വാക്കുകളിലൂടെ കുട്ടികൾ മനസ്സിലാക്കി. ജില്ലയിലെ 15 ബി.ആർ.സികളിലെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 30 വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. എസ്.എസ്.കെ മലപ്പുറം ജില്ല പ്രോഗ്രാം ഓഫീസർ ടി.എസ്. സുമ, എം.പി. സുനിൽ കുമാർ, എൻ. റിയോൺ ആന്റണി, ടി.കെ. നൗഷാദ്, കെ.അബ്ദുൾ കരീം, ടി.പി. അനിൽ, റീഷ്മ അപ്പേങ്ങൽ, നിമിഷദാസ് എന്നിവർ പങ്കെടുത്തു. സമാപന യോഗം പെരിന്തൽമണ്ണ ബി.പി.സി വി.എൻ. ജയൻ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയ്നർ സി.ടി. ശ്രീജ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾ തയ്യാറാക്കിയ പ്രാദേശിക രചനകളുടെ പതിപ്പിന്റെ പ്രകാശനവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, STUDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.