മണ്ണാർക്കാട്: ഗുപ്തൻ സേവന സമാജം പെരിമ്പടാരി യൂണിറ്റ് വാർഷികം സംസ്ഥാന പ്രസിഡന്റ് കുട്ടികൃഷ്ണ ഗുപ്തൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അദ്ധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ബാലകൃഷ്ണ ഗുപ്തൻ, ഗോപിനാഥ ഗുപ്തൻ, സെക്രട്ടറി എൻ.വി.രാജീവൻ, മേഖല പ്രസിഡന്റ് രാമചന്ദ്രഗുപ്തൻ, ട്രഷറർ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ മന്നാട്ടിൽ, സജീഷ് കുപ്പോണ്ട സംസാരിച്ചു.
തുടർന്ന് വനിത അംഗങ്ങളുടെ തിരുവാതിര കളിയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |