നെല്ലിയാമ്പതി: കാപ്പിക്കുരുവിന്റെ വില ഉയർന്നെങ്കിലും ഉത്പാദനം പകുതിയായി കുറഞ്ഞതിനാൽ കർഷകർക്ക് പ്രയോജനമില്ലാതായി. റോബസ്റ്റ കാപ്പിക്കുരുവിന് 130 രൂപയും പരിപ്പിന് 230 രൂപയും അറബി കാപ്പിക്കുരുവിന് 170 രൂപയും പരിപ്പിന് 280 രൂപയും മേട്ടുകാപ്പിക്കുരുവിന് 97 രൂപയും പരിപ്പിന് 230 രൂപയുമാണ് വില.
2020ൽ റോബസ്റ്റ കുരുവിന് 68 രൂപയും പരിപ്പിന് 116 രൂപയുമായിരുന്നു. ഇക്കാലയളവിൽ മേട്ടുകാപ്പിക്കുരുവിന് 53 രൂപയും പരിപ്പിന് 125 രൂപയും അറബിക്കുരുവിന് 78 രൂപയും പരിപ്പിന് 135 രൂപയുമായിരുന്നു. മൂന്നു വർഷത്തിനിടെ എല്ലായിനം കാപ്പിക്കും വില ഉയർന്നെങ്കിലും ഉത്പന്നം വിപണിയിലെത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.
വർഷങ്ങളോളം വില കുറവായിരുന്നതിനാൽ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഇത് ഉത്പാദനത്തെ സാരമായി ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |