സർക്കാറിന്റെ നവീകര ഫണ്ട് ഒരു കോടി
1.25 ഏക്കർ വിസ്തീർണമുള്ള കുളം
ചെർപ്പുളശേരി: പായലും ചെളികളാലും ഉപയോഗ ശൂന്യമായിരുന്ന അനങ്ങനടി പ്ലാക്കാട്ടുകുളം ഇന്ന് ജലത്താലും സന്ദർശകരാലും സമൃദ്ധമാണ്. നീർച്ചാലുകളാൽ സമ്പന്നമായ അനങ്ങൻമലയുടേയും താഴ് വാരത്തിന്റെയും സൗന്ദര്യം, കൃഷിയിടങ്ങൾ എന്തുകൊണ്ടും ജനങ്ങളെ ആകർശിക്കുന്ന ഇടം. ഇതിനകം തന്നെ പ്ലാക്കാട്ട് കുളം സോഷ്യൽ മീഡിയയിൽ വൈറലാണ്.
സംസ്ഥാന ബഡ്ജറ്റിൽ അനുവദിക്കപ്പെട്ട ഒരു കോടി രൂപ വിനിയോഗിച്ചാണ് കുളം നവീകരണം നടത്തിയത്. ജനുവരിയിൽ ആരംഭിച്ച പദ്ധതിയിൽ കുളത്തിന് ചുറ്റുമുള്ള ഇന്റർലോക്ക് പ്രവർത്തി മാത്രമാണ് ബാക്കി. അനങ്ങനടി പഞ്ചായത്ത് ഓഫീസിന് പിറകിലാണ് 1.25 ഏക്കർ വിസ്തീർണമുള്ള കുളം. ഉപയോഗശൂന്യമായിരുന്ന കുളത്തിൽ നവീകരണത്തിന് ശേഷം പഞ്ചായത്തിന് പുറത്ത് നിന്നും നിരവധി പേരാണ് ദിവസവും നീന്തിക്കുളിക്കാനും സന്ദർശനത്തിനും കുടുബസമേതം എത്തുന്നത്. നീന്തൽ പരിശീലനത്തിനും കുട്ടികൾ കൂട്ടമായി എത്തുന്നുണ്ട്.
ഹൈടെക് കുളം
ചുറ്റും സംരക്ഷണഭിത്തി, ഇരുമ്പു ഗ്രിൽ, കുട്ടികൾക്കു നീന്തൽ പരിശീലനത്തിനു പ്രത്യേക ക്രമീകരണം, പുതിയ കടവുകൾ, കാർഷിക ആവശ്യത്തിന് വെള്ളം തുറന്നുവിടുന്നതിനു പൈപ്പുകൾ, വിശാലമായ കുളത്തിന്റെ രൂപം റിസോട്ട് സിമിംഗ് പൂളിന്റെ മാതൃകയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |