ചിറ്റൂർ: ഡോക്ടേഴ്സ് ദിനത്തിൽ കുരുന്നുകൾക്ക് പ്രഥമ ശുശ്രൂഷയുടെ
ബാലപാഠം പകർന്ന് ഡോക്ടർമാർ. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ശങ്കരസുബ്രഹ്മണ്യൻ, ഡോ. സെയ്ദ് മുഹമ്മദ് എന്നിവരാണ് നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയുടെ പാഠങ്ങൾ പകർന്നു നൽകിയത്. ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ഡോക്ടർമാരെ ആദരിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. 'നല്ല പാഠം' പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ അദ്ധ്യാപകരോടൊപ്പമാണ് ഇവരെത്തിയത്. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ഡോക്ടർമാർ മറുപടി നൽകി. ഡോ. ധൻഷയെയും ആദരിച്ചു. ആശുപത്രി ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |