പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2023 - 24 വർഷത്തെ പട്ടികവർഗ യുവതി യുവാക്കൾക്ക് തൊഴിലും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന പദ്ധതിപ്രകാരം ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ വിജയിച്ച പട്ടികവർഗ യുവതികൾക്കായി തലശ്ശേരി നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ മുഖേന പത്തുമാസത്തെ സി.എൻ.സി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീൻസ് സെന്റർ കോഴ്സ് നടപ്പിലാക്കി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 14 പേർക്ക് സൗത്ത് ഇന്ത്യയിൽ അയൺ കാസ്റ്റിംഗ് ആൻഡ് കംപോണൻസ് നിർമാണത്തിൽ പ്രഥമ സ്ഥാനത്തുള്ള കോയമ്പത്തൂർ,ബാംഗ്ലൂർ എന്നിവിടങ്ങളിലെ അഞ്ച് കമ്പനികളിൽ പ്ലേസ്‌മെന്റ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |