അയിലൂർ: അയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെടുകാര്യസ്ഥതയും വികസനത്തിൽ രാഷ്ട്രീയ വിവേചനവും, മുഖമുദ്രയാക്കിയ അയിലൂർ പഞ്ചായത്ത് സി.പി.എം ഭരണസമിതിക്കെതിരെ ധർണ സംഘടിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും ഉടൻ സ്ഥലവും വീടും നൽകുക, മഴക്കെടുതിയിൽ വീട് തകർന്നവർക്ക് വീട് വയ്ക്കുവാൻ ധനസഹായം നൽകുക, വന്യമൃഗ ശല്യം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുക, തകർന്ന റോഡുകൾ ഉടൻ പുതുക്കിപ്പണിയുക, കാർഷിക മേഖലയിലെ മുഴുവൻ പണികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, തെളിയാത്ത തെരുവ് വിളക്കുകൾ തെളിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എം.ഷാജഹാൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എം.പത്മഗിരീശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.വിനോദ്, നേതാക്കളായ കെ.വി.ഗോപാലകൃഷ്ണൻ, കെ.കുഞ്ഞൻ, എ.സുന്ദരൻ, കെ.എ.മുഹമ്മദ്കുട്ടി, സോബി ബെന്നി, മിസിരിയ ഹാരിസ്, വി.പി.രാജു, എസ്.കാസിം, എം.ജെ.ആന്റണി, കെ.ജി.രാഹുൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |