പട്ടാമ്പി: എം.എസ്.എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ക്യാബിനറ്റ് സംഘടിപ്പിച്ചു. ക്യാമ്പസുകളിലെ എം.എസ്.എഫിന്റെ പ്രവർത്തനം ശക്തമാക്കുന്നതിനും വരാനിരിക്കുന്ന കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിന് സജ്ജമാകുന്നതിനും വേണ്ടിയാണ് ക്യാബിനറ്റ് സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി.അസീസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഷാക്കിർ കരിമ്പ അദ്ധ്യക്ഷനായി. ഡോ.കെ.പി.അനസ്, ലബീബ മുഹമ്മദ് തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. ടി.കെ.ചേക്കുട്ടി, ഉസാമ കരുവാൻ പടി, ജുബൈർ തൃത്താല, സിയാദ് പള്ളിപ്പടി, പി.വി.ഷാജഹാൻ, സഫുവാൻ മുടപ്പക്കാട്, അൻസിൽ തൃത്താല, ഷാഹിദ് കൂട്ടുപാത, അനസ് കപ്പൂർ, ജാബിർ കരിമ്പ, സാബിർ കുമരനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |