ചിറ്റൂർ: തത്തമംഗലം ശ്രീ കുറുമ്പക്കാവ് ജി.യു.പി.എസിൽ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രീപ്രൈമറി വർണ്ണക്കൂടാരം വൈദ്യുതി മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വർണ്ണക്കൂടാരത്തിന്റെ കളിയിടം ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പള്ളത്താം പുള്ളി ആർ.ഗോപി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജയന്തി, പി.ടി.എ വൈസ് പ്രസിഡന്റ് ഫിറോസ്ഖാൻ, എം.പി.ടി.എ പ്രസിഡന്റ് പ്രതീഭ, രാമലിംഗം, പ്രധാനാദ്ധ്യാപിക ബർത്തലോമിനി, സ്റ്റാഫ് സെക്രട്ടറി പി.പി.ജ്യോതി എന്നിവർ സംസാരിച്ചു. ചിറ്റൂർ ബി.പി.സി സൗദ പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |