പാലക്കാട്: കേന്ദ്രപെൻഷൻകാരുടെ പെൻഷൻ പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, സമയബന്ധിതമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി സായാഹ്ന ധർണ നടത്തി. മുൻ എം.എൽ.എ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ.ബി.നിതിൻ അദ്ധ്യക്ഷനായി. എൻ.എഫ്.പി.ഇ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ആർ.ആഗാഷ്, ജില്ലാ സെക്രട്ടറി സുരേഷ്ബാബു, ടി.എസ്.പരമേശ്വരൻ, ജി.രാജൻ, കെ.വി.മധു, കെ.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |