അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിലാണ് ലാപ്‌ടോപുകളിൽ ഉബുണ്ടു 22.04 വേർഷൻ ഒ.എസ് ഇൻസ്റ്റാൾ ചെയ്തത്. അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ വേർഷനിൽ ആണ് ക്ലാസുകൾ നടക്കുന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഒ.അലൂഫ് അൻവർ, കെ.സി.അഷ്താഫ്, കെ.റിസിൻ, മുഹമ്മദ് ഹനാൻ, വി.ദിയ ഫാത്തിമ, ഫാസിൽ ഫിറോസ്, ഹയ ആമിന, എം.അൽ.റയാൻ, അദ്ധ്യാപകരായ എ.സുനിത, കെ.ഷീജ, എം.ബി.സവിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |