പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രത്തിന് ഒരു മണിക്കൂറിന് 20 രൂപ നിരക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയതിൽ ബി.ജെ.പി മഹിളാ മോർച്ച മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രവർത്തകർ പാവകളുമായി മുലയൂട്ടൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡിലെ യാത്രക്കാരിൽ നിന്നും പ്രവേശന ഫീ ഭിക്ഷാടാനത്തിലൂടെ ശേഖരിച്ചു. ഈ തുക ഗതാഗത മന്ത്രി ഗണേഷ് കുമാറിന് മണി ഓർഡർ ആയി അയച്ചു നൽകുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |