പാലക്കാട്: പദ്ധതി തൊഴിലാളികളുൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം കൂലി ഉറപ്പു വരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും അതല്ലാതെ 250 ഉം 350 ഉം രൂപ ദിവസവേതനം കൊടുക്കുന്നത് വഞ്ചനയാണെന്നും ജില്ലാ ഐ.എൻ.ടി.യു.സി നേതൃ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവ്വാഹക സമിതിയംഗം സി.വി.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അപ്പു, ജില്ലാ ഭാരവാഹികളായ എൻ.മുരളീധരൻ, ആർ.നാരായണൻ, എം.കെ.മുകേഷ് കുമാർ, എം.നടരാജൻ, എച്ച് .മുബാറക്, ആശാ വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് സമീന, മാലതി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |