നെല്ലിയാമ്പതി: അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രണ്ടുദിവസത്തെ നേതൃപരിശീലന ക്യാമ്പ് നെല്ലിയാമ്പതിയിൽ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.സുരേഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്.ജയഗോപാൽ അദ്ധ്യക്ഷനായി. ഭരണഘടനാ വിദഗ്ധൻ ഡോ. മോഹൻ ഗോപാൽ, ഒ.ബി.സി വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, കെ.എൻ.സന്തോഷ് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.എ.രവീന്ദ്രൻ, സി.എൻ.സജീവൻ, അഡ്വ. എം.എ.കൃഷ്ണനുണ്ണി, എം.എൻ.ശശികുമാർ, സി.കെ.ബാലൻ, ചിന്നനെഴുത്തച്ഛൻ, രഞ്ജിത്ത് ബാലൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |