നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെയും പാലക്കാട് നെഹ്രു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. നെല്ലിയാമ്പതി പുല്ലുകാട് കോളനിയിൽ നടന്ന പരിപാടി നെല്ലിയാമ്പതി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ല യൂത്ത് കോഓർഡിനേറ്റർ സി.ബിൻസി അദ്ധ്യക്ഷയായി. നെല്ലിയാമ്പതി വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ബി.എഫ്.ഒ പ്രമോദ്, മുൻ നെല്ലിയാമ്പതി സബ് ഇൻസ്‌പെക്ടർ ഹംസ എന്നിവർ മുഖ്യാതിഥിയായി. സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, എം.വിവേഷ്, പി.ആർ.അനിൽ കുമാർ, ഹരി കിള്ളിക്കാവിൽ, വൈശാഖ്, ആർ.സജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |