പാലക്കാട്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാല് മുതൽ 10 വരെ മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ സ്വപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷൻ. പഴയ സാധനങ്ങൾ കൈമാറാനുള്ള കൈമാറ്റ ചന്തയായിട്ടാണ് കുടുംബശ്രീയുടെ സ്റ്റാളുള്ളത്. വീടുകളിൽ, സ്ഥാപനങ്ങളിൽ ഉപയോഗിക്കാത്തതും എന്നാൽ ഉപയോഗ യോഗ്യവുമായ സാധനങ്ങൾ കൈമാറ്റച്ചന്തയിൽ സ്വീകരിക്കും. കളിപ്പാട്ടങ്ങൾ, വൃത്തിയുള്ള വസ്ത്രങ്ങൾ, കുഞ്ഞുടുപ്പുകൾ, ജീൻസ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെൽമെറ്റ്, പാത്രങ്ങൾ, എഴുതാനുള്ള പുസ്തകങ്ങൾ, നോവലുകൾ, ഫാൻസി ഐറ്റംസ്, മറ്റു ഉപയോഗപ്രദമായ വസ്തുക്കൾ എന്നിവയാണ് കൈമാറ്റ ചന്തയിൽ സ്വീകരിക്കുക. ഇപ്രകാരം ലഭിക്കുന്ന സാധനങ്ങൾ കൈമാറ്റ ചന്തയിലൂടെ ആവശ്യക്കാർക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |