മുതലമട: കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്തായ മുതലമടയിൽ ആദിവാസി വിഭാഗം കൂടുതലുമുള്ള പറമ്പിക്കുളത്ത് പ്രഥമികരോഗ്യ കേന്ദ്രത്തിൽ മാസങ്ങളായി ഡോക്ടർ ഇല്ലാത്തതുമൂലം ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ. ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ പറമ്പിക്കുളത്ത ജനങ്ങളുടെ ഏക ആശ്രയമാണ് പറമ്പിക്കുളം പ്രാഥമിക ആരാഗ്യ കേന്ദ്രം. ജനങ്ങൾക്ക് 10 മുതൽ 15 കിലോമീറ്റർ സഞ്ചരിച്ചു വേണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാൻ. നിലവിൽ ഡോക്ടർമാരുടെ രണ്ട് തസ്തിക ഉണ്ടെങ്കിലും രണ്ടിലും ആളില്ലാത്ത സ്ഥിതിയാണ്. ഇത് മൂലം പറമ്പിക്കുളത്തെ ജനങ്ങൾ 70 കിലോമീറ്റർ തമിഴ്നാട്ടിലൂടെ സഞ്ചരിച്ച മുതലമടയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തുന്നത്. പനി വന്നാൽ പോലും ഇവിടത്തുകാർ ആശ്രയിക്കുന്നത് തമിഴ്നാട്ടിനെയോ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയോ ആണ്. മുതലമടയിലേക്ക് ഒരാൾക്ക് എത്തിച്ചേരാൻ 4000 രൂപ വണ്ടി വാടക കൊടുക്കേണ്ട സാഹചര്യമാണ് നിലവിൽ. കൂടാതെ ആംബുലൻസിന് മറ്റു കാറുകൾക്കോ സഞ്ചാരയോഗ്യമായ പാതകളും ചില സങ്കേതങ്ങളില്ല. മുതലമടയിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള തേക്കടി വനപാതയും പൂർത്തീകരിക്കാത്തതാണ് പറമ്പികുളത്ത് നിവാസികളുടെ സഞ്ചാരദുരിതത്തിന് കാരണം.
ജൂനിയർ ഫാർമസ് മൂന്ന് തസ്തിക, ക്ലാർക്ക്, ഫാർമസിസ്റ്റ്, നേഴ്സ് തുടങ്ങിയവയും ഒഴിഞ്ഞ തന്നെയാണ് കിടക്കുന്നത്. 11 സങ്കേതങ്ങളിൽ നിന്നുള്ളവരെ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാനായി ഫീൽഡ് വിസ്റ്റോ ചെക്കപ്പ് കളോ നടത്താറില്ല. ഇത് ഇവിടത്തുകാർക്കിടയിൽ ചികിത്സ കിട്ടാതെയുള്ള മരണത്തിനും ഗുരുതരാരോഗ്യ പ്രശ്നങ്ങളോട് കൂടിയുള്ള പ്രസവങ്ങൾക്കും കാരണമാകാറുണ്ട്. പറമ്പിക്കുളത്തുകാരുടെ ദുരിതാവസ്ഥ കാണിച്ച് ഡി.എം.ഒ യ്ക്ക്കത്ത് നൽകിയിരിക്കുകയാണ് മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പന ദേവി. നിലവിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികൾ ഉടൻ നികത്തുകയും പറമ്പിക്കുളത്തുകാരുടെ ചികിത്സ സൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് പി.കല്പനാദേവി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |