കടമ്പഴിപ്പുറം: തകർന്നു കിടക്കുന്ന കൊല്ല്യാനി കുളക്കാട്ടുകുർശ്ശി റോഡ് അറ്റകുറ്റ പണികൾ നടത്തി ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി കടമ്പഴിപ്പുറം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം മണ്ഡലം പ്രസിഡന്റ് കെ.നിഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.സച്ചിദാനന്ദൻ, വിജയൻ മലയിൽ, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സന്തോഷ്, ടി.സുബ്രഹ്മണ്യൻ, എൻ.രവിന്ദ്രൻ, കെ.രാജൻ, കെ.ഭാസ്‌ക്കരൻ ആർ.കെ.ഹരിദാസ്, കെ.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |