മുടപ്പല്ലൂർ: പാലക്കാട് ജില്ലയിലെ പ്രശസ്തമായ മുടപ്പല്ലൂർ വേല ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 5 മണിക്ക് ശുദ്ധികലശത്തോടെയാണ് തുടക്കം. തുടർന്ന് അബിഷേകം ഗണപതിഹോമം, ഉച്ച പൂജ, ദീപാരാധന എന്നിവക്ക് ശേഷം 12 ന് ഈട് വെടി നടക്കും. 12.45 ന് ഈഴവ വാദ്യം, കേളി, പറ്റ്, പഞ്ചവാദ്യം, എഴുന്നള്ളിത്ത്, വൈകീട്ട് 4.45ന് മേളം എന്നിവ നടക്കും. 7 ന് ഗംഭീര വെടിക്കെട്ടും നടക്കും. രാത്രി 10 ന് ത്രിത്തായംമ്പകയോടെ രാതി പരിപാടി അവസാനിക്കും. പുലർച്ചെ 12.30ന് കുതിര എഴുന്നള്ളത്ത്, പഞ്ചവാദ്യം, രാത്രി വേല എഴുന്നള്ളത്ത്, 5 ന് പാഞ്ചാലി മേളം, എഴുന്നള്ളത്ത് എന്നിവ നടക്കും. 23 ന് വൈകുന്നേരവും ദീപാലങ്കാരം ഉണ്ടാകും. ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരാണ് പഞ്ചവാദ്യത്തിന് നേതൃത്വം നൽകുന്നത്. എഴുന്നള്ളത്തിൽ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മുടപ്പല്ലൂർ വേലയോടനുബന്ധിച്ച് ഉച്ചക്ക്‌ശേഷം 3 മണിമുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. മേയ് 25നാണ് വേലയുടെ സമാപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |