കടമ്പഴിപ്പുറം: സേവന പൗരസമിതിയുടെ വാർഷികാഘോഷവും എസ്.എസ്.എൽ.സി, പ്ലസ്.ടു, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുള്ള അനുമോദനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഉപഹാരം നൽകി അനുമോദിച്ചു. ലഹരിക്കെതിരെ ചെർപ്പുളശേരി റെയ്ഞ്ച് സിവിൽ എക്‌സൈസ് ഓഫീസർ രുഗ്മിണി ബോധവത്കരണ ക്ലാസ് നയിച്ചു. ടൈഗർ അക്കാദമി ചെയർമാൻ ശ്രീജിത്ത് മേനോൻ, നടനും അവതാരകനുമായ അഭി ജോയ്, മനോജ് പാതാക്കര പി.സുനിൽ, സി.അരവിന്ദാക്ഷൻ, പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |