കൊല്ലങ്കോട്: മുതലമട റെയിൽവെ സ്റ്റേഷന് സമീപം കാമ്പ്രത്തുചള്ള- നന്ദിയോട് പ്രധാന പാത കടന്നുപോകുന്ന റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. മഴ പെയ്യുമ്പോഴും കനാലിൽ വെള്ളമൊഴുകുമ്പോഴും അടിപ്പാതയിയിൽ വെള്ളം കെട്ടിക്കിടക്കും. ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്.
ഇവിടെ 800 മീറ്റർ റോഡ് റെയിൽവെയുടേതാണ്. നിരവധി തവണ യാത്രക്കാർ പരാതിപ്പെട്ടിട്ടും വെള്ളം ഒഴുകിപ്പോകാൻ റെയിൽവേ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |