പാലക്കാട്: പഞ്ചായത്തുതലങ്ങളിൽ കൊവിഡ് വാക്സിൻ വിതരണത്തിൽ അപാകതയുണ്ടെന്നും, 45 വയസിന് മുകളിൽ ഉള്ളവർക്ക് ഒരു ഡോസുപോലും ലഭിക്കാത്ത അർഹരായ നിരവധി പേർ ഉണ്ടായിരിക്കെ ക്രമംതെറ്റി വിവേചനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകിവരുന്നത് കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി ഓൺലൈൻ യോഗം.
പരിശോധിക്കാൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലം മാറ്റുന്നത് പരിശോധന നടക്കാതിരിക്കാൻ വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. മോഹനകുമാരൻ, എ. ശിവരാമകൃഷ്ണൻ, കെ.വി. പുണ്യകുമാരി, എ. ഗോപിനാഥൻ, പി. പ്രീത, പ്രൊഫ. എം. ഉണ്ണിക്കൃഷ്ണൻ, ആർ. ശിവദാസ്, ടി.എൻ. ചന്ദ്രൻ, കെ. അജിത, എസ്. നന്ദകിഷോർ, പി.സി. കുഞ്ഞിരാമൻ, കെ.എം. സജീവൻ, ദേവിക എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |