വടക്കഞ്ചേരി: മംഗലം നായരങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ മൂലം മൂന്നു വർഷത്തിലധികമായി പ്രദേശവാസികൾ ദുരിതത്തിൽ. വടക്കെഗ്രാമം നായരങ്ങാടി, കൊല്ലത്തറ അഞ്ചുമൂർത്തി മംഗലം ഭാഗത്തുള്ളവരാണ് റോഡിന്റെ ശോചനീയാവസ്ഥയിൽ ബുദ്ധിമുട്ടുന്നത്.
മംഗലംപാലം, മംഗലം, ചോഴിയംകാട്, കള്ളിയങ്കാട്, നായരങ്ങാടി, കൊല്ലത്തറ, അഞ്ചുമൂർത്തി മംഗലത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരെല്ലാം നേത്രരോഗങ്ങൾക്കായി ആശ്രയിക്കുന്ന ഏക ക്ലിനിക്കും ഇവിടെയാണ്. കൂടാതെ ഈ റോഡിലൂടെയാണ് മംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കും മറ്റും സഞ്ചരിക്കുന്നത്. അഞ്ചുമൂർത്തിമംഗലം ക്ഷേത്രത്തിലേക്ക് പോകുന്നതിനും ഭക്തർ ഈ വഴിയെയാണ് ആശ്രയിക്കുന്നത്.
2018ൽ ആണ് റോഡ് അറ്റകുറ്റപ്പണികൾക്കായി കരാർ കൊടുത്തത്. റോഡ് പൊളിച്ചിട്ടതല്ലാതെ, മൂന്നുവർഷം കഴിഞ്ഞിട്ടും പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ഇന്ന് റോഡ് പൂർണമായും ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. മഴ പെയ്തതോടെ റോഡിൽ വലിയ ഗട്ടറുകൾ രൂപപ്പെടുകയും ചെയ്തു. മിനിമം ഒരു കിലോമീറ്ററിന് താഴെ മാത്രം നീളമുള്ള റോഡിന്റെ പണി ഇനി എന്ന് തീരുമെന്നാണ് പ്രദേശവാസികൾ ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |