ശ്രീകൃഷ്ണപുരം: കരിമ്പുഴ, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനുമായി മുണ്ടോർശ്ശിക്കടവിൽ തടയണ നിർമ്മിക്കുന്ന പരിസരം കെ.പ്രേംകുമാർ എം.എൽ.എ സന്ദർശിച്ചു. തടയണ നിർമ്മാണത്തോടൊപ്പം വലമ്പലിമംഗലത്തെയും കരിപ്പമണ്ണയെയും ബന്ധിപ്പിച്ച് പാലം കൂടി നിർമ്മിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചു.
ശ്രീകൃഷ്ണപുരം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നാല് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം സുഗമമാക്കാനും ഇതുവഴി കഴിയും. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ തടയണ നിർമ്മാണത്തിന് ഐ.ആർ.ഡി.ബി നിർദ്ദേശിച്ച ഡിസൈൻ പ്രകാരം മൈനർ ഇറിഗേഷൻ എൻജിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, വൈസ് പ്രസിഡന്റ് എം.സുകുമാരൻ, സി.ഹരിദാസൻ, കെ.സുമതി, എം.ഗിരിജ, പി.അരവിന്ദാക്ഷൻ, കെ.എസ്.മധു, പി.ആർ.സന്ദീപ്, ഹുസൈൻ ചോലക്കൽ, അജിത്ത് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |