വടക്കഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടക്കഞ്ചേരി യൂണിയനിൽ യോഗനാദം മെഗാ കാമ്പയിൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം 1500 യോഗനാദം വരിക്കാരെ ചേർക്കുന്നതിന്റെ ആദ്യഘട്ടമായി യൂണിയനു കീഴിലുള്ള ശാഖാ യോഗങ്ങളിൽ നിന്നും സമാഹരിച്ച 511 വരിക്കാരുടെ വിശദവിവരങ്ങളും 2,044,00 രൂപയുടെ ചെക്കും യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ്, പ്രസിഡന്റ് കെ.എസ്. ബാബുരാജൻ, വൈസ് പ്രസിഡന്റ് എം.ആർ. കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് യോഗം ജനറൽ സെക്രട്ടറിക്ക് കൈമാറി. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി യൂണിയന് നൽകിയ ടാർഗറ്റ് പൂർത്തീകരിച്ച് ജനറൽ സെക്രട്ടറിക്ക് കൈമാറുമെന്നും യൂണിയൻ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |