പട്ടാമ്പി: പട്ടാമ്പിയിൽ കെ.ടി. കുഞ്ഞാലൻ നഗറിൽ നടന്ന സി.പി.എം പെരുമുടിയൂർ ലോക്കൽ സമ്മേളനം ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരതപ്പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി പി.കെ. ജയശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ഉഷ, സി. മുകേഷ്, എം. രാജേഷ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ. ഉണ്ണികൃഷ്ണൻ, ടി. ഗോപാലകൃഷ്ണൻ, എ.വി. സുരേഷ്, യു. അജയകുമാർ, പി.സി. വാസു, എം. ശങ്കരൻ കുട്ടി, എ. ആനന്ദവല്ലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |