SignIn
Kerala Kaumudi Online
Saturday, 27 April 2024 10.51 AM IST

പാലക്കാട് ഇനി സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് ജില്ല, പ്രഖ്യാപനം നടത്തി

kudumbasree
ജില്ലയെ സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന ജനകീയം 2021 ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിക്കുന്നു

പാലക്കാട്: കേരളത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകൾ എന്നിവ ഉപയോഗിക്കാൻ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ്. ജില്ലയെ സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന ജനകീയം 2021 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓക്സിലറി ഗ്രൂപ്പുകളിലൂടെ ഏറെ വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂർണ ഓക്സിലറി ഗ്രൂപ്പ് ജില്ലാ പ്രഖ്യാപനത്തോടൊപ്പം പ്രവാസി ഭദ്രതാ പദ്ധതിയായ പേളിന്റെ വായ്പാ വിതരണവും സ്പീക്കർ നിർവഹിച്ചു. കൊവിഡ് പ്രതിസന്ധി മൂലം വിദേശത്ത് തൊഴിൽ നഷ്ടപ്പെടുകയോ വിസാ കാലാവധിക്കകം തൊഴിൽ സ്ഥലത്തേക്ക് തിരികെ പോകാൻ കഴിയാതാവുകയോ ചെയ്യുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ ചെയ്ത് ഉപജീവനം കണ്ടെത്തുന്നതിനുള്ള വായ്പാ പദ്ധതിയാണ് പേൾ. രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ പദ്ധതിയിലൂടെ നൽകും. ഇത്തരത്തിൽ 18 പഞ്ചായത്തുകളിൽ നിന്നും ലഭിച്ച 74 അപേക്ഷകളിലായി ഒരു കോടി രൂപയുടെ വായ്പാ വിതരണം സ്പീക്കർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അദ്ധ്യക്ഷയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.