തൃത്താല: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിൽ നിറസാന്നിധ്യമായ ചാലിശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ പെരുമണ്ണൂർ പി.എഫ്.എ ക്ലബ്ബിന്റെ കൂർക്കകൃഷി വിളവെടുപ്പ് ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സരിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ്, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ്, ക്ലബ്ബ് പ്രസിഡന്റ് എൻ.ടി.ഉണ്ണികൃഷ്ണൻ, ഗോപിനാഥൻ കുറുപ്പത്ത്, മഹേഷ്, നന്ദകുമാർ, എൻ.സി.ഉണ്ണികൃഷ്ണൻ, എൻ.സി.പ്രേമൻ, സി.സുജി, എസ്.സുബിൻ, കണ്ണൻ, എം.കെ.സജീവ് എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ, നന്മ കോഴിക്കരയും, എഫ്.സി മട്ടിച്ചോടും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ എഫ്.സി മട്ടിച്ചോട് ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ക്ലബ്ബ് ഭാരവാഹികൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |