കൊല്ലങ്കോട്: കൊടുവായൂർ കേരളപുരം അഗ്രഹാരത്തിലെ ഉത്സവമായ രഥോത്സവം സമാപിച്ചു. രഥോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പകൽ 2.30ന് രഥ പ്രദക്ഷിണം ആരംഭിച്ചു. ഇരട്ട തെരുവ്, മൊക്ക് തെരുവ് എന്നിവടങ്ങളിൽ പ്രദക്ഷിണം നടത്തി മൂന്നു ദേവരഥങ്ങളും വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് അഭിമുഖമായെത്തി. ബുധനാഴ്ച പുലർച്ച മഞ്ഞൾ നീരാട്ട്, കുളത്തേര്, പല്ലക്ക് കച്ചേരി എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിച്ച് ക്ഷേത്രവും അഗ്രഹാരവും ബുധനാഴ്ച പൂർണ്ണമായും മൗനവ്രതം ആചരിക്കുന്നതോടെ രഥോത്സവത്തിന്റെ ആചാര ചടങ്ങുകൾ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |