SignIn
Kerala Kaumudi Online
Saturday, 27 April 2024 4.01 AM IST

വ്യവസായ ഇടനാഴി: ഭൂമിയുടെ രേഖകൾ ഹാജരാക്കണം

docuements
രേഖകൾ

പാലക്കാട്:കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്കായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെൻട്രൽ വില്ലേജിൽ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ഹാജരാക്കിയ ഉടമകൾക്ക് 2,42,45,530 രൂപ നഷ്ടപരിഹാരം ജില്ലാ കളക്ടർ അംഗീകരിച്ചു. രേഖകൾ ഹാജരാക്കാത്ത ഭൂവുടമകൾ നഷ്ടപരിഹാരം ലഭിക്കാൻ ആധാരങ്ങളും അനുബന്ധ രേഖകളും ഉടനെ സ്‌പെഷ്യൽ തഹസിൽദാർ എൽ.എ കഞ്ചിക്കോട് കാര്യാലയത്തിൽ നൽകണം.

ഉടമസ്ഥാവകാശം പരിശോധിച്ച് നഷ്ടപരിഹാരം നൽകി ഭൂമി കൈവശത്തിലെടുക്കുന്ന നടപടികൾ സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ഓഫീസിൽ നടക്കുകയാണ്. ഭൂരിപക്ഷം ഭൂവുടമകളും പ്രമാണങ്ങൾ ഹാജരാക്കിയിട്ടുണ്ട്. ഉടമസ്ഥ തർക്കമോ അവകാശികളോ ഇല്ലാത്ത കേസുകളിൽ നഷ്ടപരിഹാര തുക ബന്ധപ്പെട്ട അതോറിറ്റിയിൽ കെട്ടിവച്ച് ഭൂമി കിൻഫ്രക്ക് കൈമാറുമെന്നും സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.