SignIn
Kerala Kaumudi Online
Saturday, 27 April 2024 8.57 AM IST

ജനതാദൾ (എസ്) സമ്മേളനങ്ങൾക്ക് തുടക്കമായി

jds-s

ചിറ്റൂർ: പാർട്ടി മെമ്പർഷിപ്പ് പ്രവർത്തന ശേഷം സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിൽ യൂണിറ്റ് (വാർഡ്) തലസമ്മേളനങ്ങൾ ആരംഭിച്ചു. ജനുവരി അഞ്ചിന് തുടക്കം കുറിച്ച സമ്മേളനങ്ങൾ ചിറ്റൂരിൽ ഫെബ്രുവരി ഒന്നിന് സമാപിക്കും. 15 നകം വാർഡുതല സമ്മേളനങ്ങളും 25നകം പഞ്ചായത്തു സമ്മേളനങ്ങളും പൂർത്തീകരിക്കും. ഫെബ്രുവരി ഒന്നിന് നിയോജക മണ്ഡലം കൗൺസിൽ കൊഴിഞ്ഞാമ്പാറ എ.ആർ മണ്ഡപത്തിൽ നടക്കും. മുൻ കാലങ്ങളിൽ ഇല്ലാത്തവിധം വളരെ ചിട്ടയായ രീതിയിലാണ് സംഘടന പ്രവർത്തന രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. ഓരോ വാർഡുതല സമ്മേളനങ്ങളിലും ഉദ്ഘാടകരെയും മറ്റും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചതിൽ നിന്നും മാറ്റം വരുത്താതെ തന്നെ സമ്മേളനങ്ങൾ നടത്തണമെന്ന് പാർട്ടി മേൽഘടകം താഴെ തട്ടിലേക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ചെന്താമര, സെക്രട്ടറിമാരായ എ.രാമചന്ദ്രൻ, എസ്.വിനോദ് ബാബു, കെ.സുരേഷ്, വൈസ് പ്രസിഡന്റ് ആർ.പങ്കജാക്ഷൻ എന്നിവർ വിവിധ പഞ്ചായത്തുകളിൽ നേതൃത്വം നൽകും. കൂടാതെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസ്, ജില്ലാ സെക്രട്ടറി ടി.കെ.പത്മനാഭനുണ്ണി എന്നിവരും മറ്റ് നിയോജക മണ്ഡലങ്ങൾക്കൊപ്പം ചിറ്റൂരിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. സംഘടന പ്രവർത്തനങ്ങളിൽ തികച്ചും വേറിട്ട പ്രവർത്തനമാണ് ഇക്കുറി നടക്കുന്നത്. ഫെബ്രുവരി അഞ്ചിന് പാർട്ടി ജില്ലാ കൗൺസിൽ യോഗം പാലക്കാട് നടക്കുമെന്ന് ജനതാദൾ (എസ്) നേതാക്കൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, JDS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.